Thiruvambady
ബി പി മൊയ്തീൻ സ്മാരക പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.

ഇരുവഴഞ്ഞി പുഴയോരത്ത് ബി പി മൊയ്തീൻ സ്മരണാർത്ഥം ഒരുക്കുന്ന ബി പി പാർക്ക് നഗരസഭാ ചെയർമാൻ വി കുഞ്ഞൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ബി പി മൊയ്തീന്റെ ചിത്രവും വിവരണഫലകവും അനാച്ഛാദനം ചെയ്തു. ശില്പി ജോഷിയാണ് മൊയ്തീന്റെ ജീവൻതുടിക്കുന്ന ചിത്രമടങ്ങിയ ഫലകം തയ്യാറാക്കിയത്. മുക്കം ഭാസി, എം എൻ കാരശ്ശേരി, ഹമീദ് ചേന്നമംഗലൂർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.







