Thiruvambady

ആനക്കാംപൊയിൽ – കളളാടി മേപ്പാടി തുരങ്ക പാത പദ്ധതി ഒഫീഷ്യൽ ലോഞ്ചിങ്ങ്-സ്വാഗത സംഘം രൂപീകരിച്ചു

തിരുവമ്പാടി: മലബാറിൻ്റെ വികസനത്തിന് നാഴികക്കല്ലായി മാറുന്ന കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്ക പാത പദ്ധതിയുടെ ഒഫീഷ്യൽ ലോഞ്ചിങ്ങ് 05/10/2020 ന് രാവിലെ 10.30 ന് സംസ്ഥാന മുഖ്യമന്ത്രി ബഹുമാനപ്പെട്ട ശ്രീ പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും.

പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ ജി.സുധാകരൻ, ധനകാര്യ മന്ത്രി ശ്രീ തോമസ് ഐസക്ക് എന്നിവരും ഓൺലൈനായി ചടങ്ങിൽ പങ്കെടുക്കും. കൂടാതെ സംസ്ഥാന എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. ടി പി രാമകൃഷ്ണൻ, ഗതാഗത വകുപ്പ് മന്ത്രി ശ്രീ. എ കെ ശശീന്ദ്രൻ, താമരശ്ശേരി രൂപത ബിഷപ്പ് അഭിവദ്ധ്യ റെമീജിയോസ് ഇഞ്ചനാനിയൽ, വിവിധ MLA മാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കൊങ്കൻ റെയിൽവേ അധിക്യതർ, PWD അധികൃതർ, വിവിധ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

തിരുവമ്പാടി ബസ്റ്റാൻ്റ് പരിസരത്ത് പ്രത്രോകം തയ്യാറാക്കുന്ന വേതിയിൽ കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ചു കൊണ്ടായിരിക്കും ചടങ്ങ് നടക്കുക. പരിപാടിയുടെ വിജയത്തിനായി ശ്രീ.ജോർജ് എം തോമസ് എംഎൽഎ ചെയർമാനും, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ ജനറൽ കൺവീനറും, ശ്രീ റ്റി വിശ്വനാഥൻ ട്രഷററു മായി 501 അംഗ സംഘാടക സമിതിയും 51 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയും രൂപീകരിച്ചു. ബഹുമാന്യരായ പൊതുജനങ്ങൾ ഓൺലൈനായി തത്സമയ സംപ്രേഷണം വീക്ഷിക്കാം.

ചടങ്ങിൽ കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് ലിസി ചാക്കോ, മെമ്പർമാരായ ശ്രി. കെ ആർ ഗോപാലൻ,ടോമി കൊന്നക്കൻ, ബോസ് ജേക്കബ്, വിൽസൺ താഴത്തുപറമ്പിൽ,വിവിധ രാഷ്ട്രീയ പ്രതിനിധികളായ ബാബു പൈക്കാട്ടിൽ, ജോളി ജോസഫ്, ജോയി മ്ലാങ്കുഴി, കെ എഅബ്ദുറഹ്മാൻ, പി സി ഡേവിഡ്, സുനിൽ മുട്ടത്തു കുന്നേൽ, സി ൻ പുരുഷോത്തമൻ, ഗണേഷ് ബാബു, ബാബു കളത്തൂർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button