Thamarassery

താമരശ്ശേരി ചുരത്തില്‍ യാത്രക്കിടെ കെ എസ് ആര്‍ ടി സി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു

താമരശ്ശേരി: വയനാട് ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു. വയനാട് കോഴിക്കോട് സർവീസ് നടത്തുന്ന കോഴിക്കോട് ഡിപ്പോയുടെ ആർ എൻ എ 499 നമ്പർ ബസാണ് അപകടത്തിൽ പെട്ടത്. 19/09/2020 വൈകുന്നേരം ആറരയോടെയാണ് സംഭവം.

ചുരത്തിൽ ഒന്‍പതാം വളവില്‍ വച്ച് ബസിന്റെ പിന്നിൽ ഇടതുഭാഗത്തെ ഒരു ടയർ ഊരിത്തെറിക്കുകയായിരുന്നു. കനത്ത മഴയിൽ ടയർ ഊരിയതറിയാതെ ബസ് 800 മീറ്ററോളം മുന്നോട്ടുപോവുകയും പിന്നീട് അസ്വാഭാവിക ശബ്ദം ശ്രദ്ധയില്‍പ്പട്ടതിനെ ഉടര്‍ന്ന് ബസ് നിര്‍ത്തി പരിശോധിക്കുകയും ചെയ്‌തപ്പോഴാണ് സംഭവം ശ്രദ്ധയിൽ പെടുന്നത്.

ബസ്സില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നതായും ഭാഗ്യം കൊണ്ടാണ് വന്‍ അപകടം ഒഴിവായതെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. പിന്നീട് കല്‍പ്പറ്റ ഡിപ്പോയില്‍ നിന്നും മറ്റൊരു ബസ്സെത്തിയാണ് യാത്രാ തുടർന്നത്.

Related Articles

Leave a Reply

Back to top button