Thiruvambady

തിരുവമ്പാടി കൃഷി ഭവനിൽ വാഴക്കന്നുകൾ വിതരണം ആരംഭിച്ചു

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 2020-21 വാർഷിക ജനകീയ ആസൂത്രണപദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്നവാഴകൃഷിപ്രോത്സാഹനത്തിൻ്റെ ഭാഗമായി കർഷകർക്ക് വിതരണം ചെയ്യുന്നതിന് 10000 വാഴക്കന്നുകൾ കൃഷിഭവനിൽ എത്തിയിട്ടുണ്ട്. ഗുണഭോക്ത്യ ലിസ്റ്റിൽ ഉൾപ്പെട്ട കർഷകർക്ക് നാളമുതൽ കൃഷിഭവനിൽ നിന്നും വാഴക്കന്നുകൾ വാങ്ങാവുന്നതാണ്.

വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ നിർവ്വഹിച്ചു.ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ഗീത വിനോദ് മെമ്പർമാരായ കെ ആർ ഗോപാലൻ, ബോസ് ജേക്കബ്, വിൽസൺ താഴത്തുപറമ്പിൽ, സുഹ്‌റ മുസ്തഫ, കൃഷി ഓഫീസർ രാജശ്രീ, ജിതിൻ, യൂത്ത് കോഡിനേറ്റർ ജിബിൻ പി ജെ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button