Kerala

സംസ്ഥാനത്ത് ഇന്ന് 7354 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7354 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് 22 മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് നിലവില്‍ 61791 പേര്‍ ചികിത്സയിലുണ്ട്. 6364 പേര്‍ക്ക് ഇന്ന് സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 672 കേസുകളുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 130 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്

  • മലപ്പുറം -1040
  • തിരുവനന്തപുരം -935
  • എറണാകുളം -859
  • കോഴിക്കോട് -837
  • കൊല്ലം -583
  • ആലപ്പുഴ -524
  • തൃശൂര്‍ -484
  • കാസര്‍ഗോഡ് -453
  • കണ്ണൂര്‍ -432
  • പാലക്കാട് -374
  • കോട്ടയം -336
  • പത്തനംതിട്ട -271
  • വയനാട് -169
  • ഇടുക്കി -57

Related Articles

Leave a Reply

Back to top button