Thiruvambady

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽതൊഴിലുറപ്പ് പദ്ധതിയിൽ 39 പ്രൊജക്റ്റ് ടെണ്ടർ അംഗീകരിച്ചു

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് നടന്ന ബോർഡ് മീറ്റിങ്ങിൽ പഞ്ചായത്തിൻ്റെ സമഗ്ര വികസനം മുന്നിൽ കണ്ട് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയ 39 പ്രജക്റ്റുകളുടെ ടെണ്ടർ അംഗീകരിച്ചു.15 പ്രൊജക്റ്റ്കൾക്ക് റീ ടെണ്ടർ വിളിക്കാൻ അനുമതി നൽകി.കൂടാതെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ആവശ്യമായ തുകവകയിരുത്തുകയും ചെയ്തു. പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങൾ അനാവശ്യമായി ബഹളം വെച്ച് ഇറങ്ങി പോയെങ്കിലും ബോർഡ് യോഗം സുഗമമായി നടന്നു.

കൃഷി,മൃഗസംരക്ഷണം, ക്ഷീരസബ്ബ്സ്ഡി,മത്സ്യകൃഷിതുടങ്ങിയ 12 ലേറെ പദ്ധതിക്കുള്ള വ്യക്‌തിഗത ഗുണഭോക്താക്കളുടെ മുൻഗണന ലിസ്റ്റ് അംഗീകരിച്ചു. ട്രാൻസ്ഫർ ആയ ഇംപ്ലിമെൻ്റിങ്ങ് ഓഫീസർക്ക് പകരം പുതിയ ആളുകളെ ഇംപ്ലിമെൻ്റിങ്ങ് ഓഫീസറായി നിയമിച്ചു. FHC യിൽ ഒഴുവ് വന്ന ഫാർമസിസ്റ്റിനു പകരം പുതിയ ആളുടെ നിയമനം അംഗീകരിച്ചു.തൊഴിലുറപ്പ് പദ്ധതിയിൽ ഒരു ഓവർസീയറെകൂടി നിയമിക്കാൻ ബോർഡ്തീരുമാനിച്ചു.

ഇത്തരത്തിൽ ഇലക്ഷനു മുമ്പ് നടക്കേണ്ടിയിരുന്ന വളരെ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിനു വേണ്ടിയാണ് ഈ കോവിഡ് കാലത്ത് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ബോർഡ് ചേർന്നത്. എന്നാൽ ജനങ്ങൾക്ക് ഒരു തരത്തിലുള്ള ഗുണവും കിട്ടരുത് എന്ന ദുഷ്ടലാക്കോടു കൂടി കോൺഗ്രസ് അഗംങ്ങൾ ബഹളം വെച്ച് യോഗം അലങ്കോലപ്പെടുത്താൻ ശ്രമിച്ചു.

പഞ്ചായത്തിൽ ഈ പ്രതികൂല സാഹചര്യത്തിലും ഉണ്ടായിരിക്കുന്ന വികസന നേട്ടങ്ങളേയും ക്ഷേമ പ്രവർത്തനങ്ങളേയും കണ്ട് മറുപടിയില്ലാതെ കണ്ണു മഞ്ഞളിച്ചുപോയ കോൺഗ്രസ് അംഗങ്ങൾക്ക് വരാൻ പോകുന്ന ഇലക്ഷനിൽ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാൻ ഒന്നുമില്ലാത്തതിൻ്റെ ജാള്യതമറക്കാൻ ഉള്ള തത്ര പാടാണ് ഇപ്പോഴത്തെ ബഹളം വെക്കൽ. ബോർഡ് യോഗങ്ങൾ അലങ്കോലപെടുത്താൻ നടത്തുന്ന കോൺഗ്രസ് അംഗങ്ങളുടെ ഈ നടപടി നാട്ടിലെ പാവപ്പെട്ടവരോടും, സാധാരണക്കാരോടുമുള്ള വെല്ലുവിളിയാണ്. ഇത്തരം കോമാളിതരങ്ങളെ ജനങ്ങൾ അവജ്ഞതയോടി തള്ളികളയുമെന്ന് പ്രസിഡൻ്റ് പറഞ്ഞു.

Related Articles

Leave a Reply

Back to top button