Thiruvambady

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ അക്കൗണ്ടിങ്ങ് വൈദഗ്ധ്യപരിശീലന ക്യാമ്പ് നടത്തി

തിരുവമ്പാടി: ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ യൂണിറ്റ് തലത്തിലെ അംഗങ്ങൾക്കുള്ള അക്കൗണ്ടിങ്ങ് വൈദഗ്ധ്യപരിശീലനപരിപാടിയായ ഉണർവ് 2022 ആരംഭിച്ചു.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ സി ഡി എസിനു കീഴിലുള്ള 253 യൂണിറ്റുകളിലെ അംഗങ്ങൾക്കുള്ള പരിശീലനം മെയ്‌ 26 മുതൽ മൂന്നു ദിവസങ്ങളിലായിട്ടാണ് തിരുവമ്പാടി പഞ്ചായത്ത്‌ ഹാളിൽ നടക്കുന്നത്.
സി ഡി എസ് ചെയർപേഴ്സൺ പ്രീതി രാജീവ്‌ ഉണർവ് 2022 ഉത്ഘാടനം ചെയ്തു.

കുടുംബശ്രീയുടെ സംഘടനാ സംവിധാനം കാര്യക്ഷമമാക്കുന്നതിന് മിനിറ്റ്സും, വരവ് ചിലവുകളും അടക്കമുള്ള മുഴുവൻ റിക്കാർഡുകളും ചിട്ടപ്രകാരം തയ്യാറാക്കി സൂക്ഷിക്കുന്നതിന് കുടുംബശ്രീ പ്രവർത്തകരെ പ്രാപ്തമാക്കുന്ന പരിശീലന പരിപാടിയിൽ മെമ്പർ സെക്രട്ടറി ടി. മനോജ്‌ അധ്യക്ഷത വഹിച്ചു. ‘കാസ്സ്” ഓഡിറ്റർ ബീന ക്ലാസ് എടുത്തു.

സി ഡി എസ് മെമ്പർ ശ്രീമതി മേഴ്‌സി ടോം സ്വാഗതം ആശംസിച്ച ക്യാമ്പിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ. എ അബ്ദുറഹ്മാൻ, സ്ഥിരം സമിതി അധ്യക്ഷരായ രാമചന്ദ്രൻ കരിമ്പിൽ, ലിസി മാളിയേക്കൽ, റംല ചോലക്കൽ,, പഞ്ചായത്ത്‌ അംഗങ്ങളായ കെ.ഡി. ആന്റണി, ലിസി സണ്ണി, ഷൈനി ബെന്നി എന്നിവർ സന്ദർശനം നടത്തി

സി ഡി എസ് അംഗങ്ങളായ പി. അജിത, നീന, സി ഡി എസ് അക്കൗണ്ടന്റ് ശുഭ എന്നിവർ നേതൃത്വം നൽകി. ഉണർവ് 2022 പരിശീലനക്യാമ്പിൽ സി ഡി എസ് വൈസ് ചെയർപേഴ്സൺ ഷിജി ഷാജി നന്ദി രേഖപ്പെടുത്തി.

Related Articles

Leave a Reply

Back to top button