ജനവാസ മേഖലയിലെ വന്യമൃഗശല്യം തടയാൻ വേണ്ട നടപടി സ്വീകരിക്കാത്തതിനെ തിരെ പ്രതിഷേധവുമായി കോൺഗ്രസ്

തിരുവമ്പാടി: ജനവാസ മേഖലയിൽ വന്യമൃഗശല്യം തടയാൻ നടപടി സ്വീകരിക്കാത്ത സംസ്ഥാന സർക്കാരിന്റെയും തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റിന്റെയും നിലപാടിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
തിരുവമ്പാടി പഞ്ചായത്തിൽ ടൗൺ വാർഡ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണ്, കൃഷി നശിപ്പിക്കുന്ന പന്നികളെ വെടി വെക്കാൻ സമീപ പഞ്ചായത്തുകളിൽ എല്ലാം ലൈസൻസ് കിട്ടിയിട്ടും തിരുവമ്പാടി പഞ്ചായത്തിൽ കിട്ടിയിട്ടില്ല. പഞ്ചായത്ത് ബോർഡ് യോഗത്തിൽ ഐക്കകണ്ടെന്ന തീരുമാനമെടുത്തു കൊടുത്തിട്ടും പഞ്ചായത്ത് പ്രസിഡന്റ് കലക്ടറുടെ ഉത്തരവ് വാങ്ങുന്നതിൽ വീഴ്ച വരുത്തിയെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി. വന്യമൃഗശല്യം കൊണ്ടും, ബഫർ സോൺ, കസ്തുരിരംഗൻ റിപ്പോർട്ട്, വനംവകുപ്പിന്റെ കടന്നുകയറ്റം തുടങ്ങിയ വിഷയങ്ങൾ കൊണ്ട് പീഡനമനുഭവിക്കുന്ന കർഷകരെ തിരിഞ്ഞു നോക്കാത്ത M L A യുടെ സമീപനത്തിലും കമ്മിറ്റി പ്രതിഷേധിച്ചു.
മണ്ഡലം പ്രസിഡന്റ് ബോസ്സ് ജേക്കബ് അധ്യക്ഷം വഹിച്ചു. ഫിലിപ്പ് പാമ്പാറ, മില്ലി മോഹൻ, ടി. ജെ കുര്യാച്ചൻ, റോബർട്ട് നെല്ലിക്കതെരുവിൽ, ടോമി കൊന്നക്കൽ, എ. കെ മുഹമ്മദ്, അബ്രഹാം ജോസഫ്, ലിസി മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു







