Thamarassery

കോഴിക്കോട് ജില്ലാ മദനി അസ്സോസിയേഷന് പുതിയ ഭാരവാഹികൾ

താമരശ്ശേരി: ഉള്ളാള്‍ സയ്യിദ് മദനി അറബി കോളേജില്‍ നിന്ന് ബിരുദമെടുത്ത കോഴിക്കോട് ജില്ലയിലെ കൂട്ടായ്മയായ മദനി അസ്സോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഓണ്‍ലൈനായി നടന്ന യോഗത്തില്‍ സയ്യിദ് പി ജി തങ്ങള്‍ മദനി പന്നൂര്‍ പ്രസിഡണ്ടും, അബ്ദുല്‍ ജലീല്‍ മദനി തിരുവമ്പാടി ജനറല്‍ സെക്രട്ടറിയും, അബ്ദുറഹ്മാന്‍ മദനി കോളിക്കല്‍ ഫിനാന്‍സ് സെക്രട്ടറിയുമായുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

മുഹമ്മദലി മദനി കല്‍ത്തറ (സംഘടന), ഹസ്സന്‍ കോയ മദനി പെരുമുഖം (ദഅ്വ), അബ്ദുറഹ്മാന്‍ മദനി കളരാന്തിരി (ക്ഷേമം) വൈസ് പ്രസിഡന്റുമാരും എന്‍ പി എസ് മദനി (സംഘടന), ഹസൈനാര്‍ മദനി നാദാപുരം (ദഅ്വ), യു കെ അബൂബക്കര്‍ മദനി നടമ്മല്‍പൊയില്‍ (ക്ഷേമം) സെക്രട്ടറിമാരുമാകും.

Related Articles

Leave a Reply

Back to top button