ശ്രീധന്യ IAS തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ സന്ദർശനം നടത്തി

തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും, മാലിന്യ സംസ്കരണ സംവിധാനങ്ങളും, ക്രിമിറ്റോറിയവും നേരിൽ കണ്ട് വിലയിരുത്തുന്നതിനായി കോഴിക്കോട് സബ്ബ് കളക്ടർ ശ്രീധന്യ IAS തിരുവമ്പാടിയിൽ സന്ദർശനം നടത്തി. കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നിലവിലുള്ള സി എഫ് എൽ ടി സിയുടെ പ്രവർത്തനം ഊർജ്ജിതപെടുത്താനും പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി വാർഡുകളിൽ 20 മുതൽ 30 വീടുകൾ ചേർന്നുള്ള ഗ്രൂപ്പുകളായി തിരിച്ച് ആർ ആർ ടിയുടെ നേത്യത്വത്തിൽ നിരീക്ഷണ സംവിധാനം ഏർപ്പെടുത്താനും നിർദ്ദേശം നൽകി.
മാലിന്യ സംസ്കരണ യൂണിറ്റുകളായ സൂപ്പർ എം ആർ എഫ്, എം സി എഫ് എന്നിവ സന്ദർശിച്ച് അവയുടെ പ്രവർത്തനം വിലയിരുത്തി. ഒക്ടോബർ 23ന് നാടിന് സമർപ്പിക്കുന്ന ഗ്യാസ് ക്രിമിൻ്റോറിയവും പഞ്ചായത്ത് ഒരുക്കിയ ജൈവ മാലിന്യ സംസ്കരണ യൂണിറ്റും സബ്ബ് കലക്ടർ സന്ദർശിച്ചു. പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി എത്തിയ സബ്ബ് കളക്ടറെ പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ, JS രഞ്ജിനി, കെ ആർ ഗോപാലൻ, മറ്റ് ജീവനക്കാർ, യൂത്ത് കോഡിനേറ്റർ ജിബിൻ പി ജെ, ആർ ആർ ടി ക്യാപ്റ്റൻ മെവിൻ പി സി തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.







