Koodaranji

കോവിഡ് 19 കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ നൽകുന്ന സന്ദേശം

പ്രിയമുള്ളവരെ,

കഴിഞ്ഞ ഏതാനും നാളുകളായി നമ്മുടെ നാട്ടിൽ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യമാണുള്ളത് ഇതിന് പ്രധാനപ്പെട്ട ഒരു കാരണം ഇവിടെ നിന്ന് മറ്റു ജില്ലകളിലേക്ക് വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും ജോലി ആവശ്യങ്ങൾക്കും പോയി വരുന്ന ആളുകൾ പോസിറ്റീവ് ആകുന്നതാണ്.

ജില്ലക്ക് പുറത്ത് പൊയി വരുന്ന ആളുകളെ സംബന്ധിച്ചത് സർക്കാർ വളരെ കൃത്യമായ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട് വിവിധ ആവശ്യങ്ങൾക്ക് വേണ്ടി മറ്റു ജില്ലകളിലേക്ക് യാത്ര ചെയ്യുന്നവർ പാലിക്കെണ്ട മാനദഢങ്ങൾ ഗവൺമെൻ്റും ബഹുമാനപ്പെട്ട ജില്ലാ കളക്ടറും ഉത്തരവിലൂടെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ അടുത്ത കാലത്ത് ഈ നിർദ്ദേശങ്ങൾ ലംഘിക്കപ്പെടുന്നു എന്ന് കാണുന്നു.

ഇത്തരം കേസുകളിൽ വളരെ അധികം ആളുകൾ രോഗബാധിതൻ്റെ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുന്നു എന്നതും അപകടകരമായ കാര്യമാണ്.
ഇന്നലെ വയനാട്ടിൽ കല്യാണത്തിന് പൊയി വന്ന മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
പാലക്കാട് ജില്ലയിൽ പോയി വന്നിരിക്കുന്ന ഒരു വ്യക്തിയും പോസറ്റീവായി. അതുകൊണ്ട് തന്നെ മാനദഢങ്ങൾ പാലിക്കാതെയുള്ള ഇത്തരം യാത്രകൾ ഇനി അനുവദിക്കാനാവില്ല അതുകൊണ്ട് തന്നെ പഞ്ചായത്തിൽനിന്ന് മറ്റു ജില്ലകളിലേക്ക് യാത്ര ചെയ്യുന്നവർ ഈ വിവരം വാർഡ് ആർ.ആർ.ട്ടി യെ അറിയിക്കെണ്ടതാണ്.

യാത്ര വിവരം മറച്ച് വയ്ക്കുകയും രോഗബാധ സ്ഥിരികരിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകുന്ന പക്ഷം അത്തരം ആളുകളുടെ പേരിൽ ഇനി ഒരു മുന്നറിയിപ്പില്ലാതെ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്

ഇത് കൂടാതെ പല ആളുകളും ഏതെങ്കിലും ഒരു രോഗിയുമായി കോൺടാക്ട് ഉണ്ടായി കഴിഞ്ഞാൽ ആ വിവരം ആരോഗ്യ വകുപ്പിനെ അറിയിക്കാതെ സ്വയം നിരീക്ഷണത്തിൽ പോവുകയും കുറച്ച് ദിവസങ്ങൾക്ക് ശേഷം പരിശോധന ആവിശ്വപ്പെട്ട് ആരോഗ്യ വകുപ്പിനെ സമീപിക്കുകയും ചെയ്യുന്നതായി കാണുന്നു.

ഏതെങ്കിലും ഒരു കോൺടാക്ട് ഉണ്ടാകുന്ന സാഹചര്യമുണ്ടായാൽ ആദ്യം ഈ വിവരം ആരോഗ്യ വകുപ്പിനെ അറിയിക്കെണ്ടതാണ്.
ആരോഗ്യ വകുപ്പിൻ്റെ നിരിക്ഷണ പട്ടികയിൽ ഉൾപ്പെട്ടവർക്ക് മാത്രമാണ് പരിശോധ സൗകര്യം ലഭ്യമാകുക എന്നും അറിയിക്കട്ടെ

Related Articles

Leave a Reply

Back to top button