Thiruvambady

തിരുവമ്പാടിയിൽ കണ്ടെയിൻമെന്റ് സോണുകളിൽ മാറ്റം; ഉത്തരവിറങ്ങി

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് മൂന്ന് കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌തു.

കണ്ടെയ്നർ സോണുകൾ മാറ്റിക്കൊണ്ടുള്ള കളക്ടറുടെ ഉത്തരവ് പുറത്തിറങ്ങി, കണ്ടെയിൻമെന്റ് സോണുകളായിരുന്ന തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വാർഡ് 12, പതിനാലാം വാർഡിൽ ഉൾപ്പെട്ട മൈക്രോ കണ്ടേയ്മെൻറ് സോണായ താഴെ തിരുവമ്പാടി മുതൽ വില്ലേജ് ഓഫീസ് വരെയുള്ള വ്യാപാര സ്ഥാപനങ്ങൾ എന്നിവയെ കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി ഉത്തരവിറങ്ങി.

ഇതോടൊപ്പം വാർഡ് 17 പുല്ലൂരാംപാറ ടൌൺ മുതൽ ഇലന്തുകടവ് വരെയുള്ള പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തുകയും ചെയ്തു. നിലവിൽ മൈക്രോ കണ്ടെയിൻമെന്റ് സോൺ ആയി തുടരുന്ന തൊണ്ടിമ്മൽ കോളനി ഭാഗം മൈക്രോ കണ്ടെയിൻമെന്റ് സോണായി തുടരും.

നിലവിൽ കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത പന്ത്രണ്ടാം വാർഡ് കണ്ടോൺമെൻറ് സോണിൽ നിന്ന് ഒഴിവാക്കിയത് സാമൂഹ്യ വ്യാപനം വർദ്ധിക്കാൻ കാരണമായേക്കാം.

തിരുവമ്പാടി ടൗണിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും നാളെ മുതൽ തുറന്നു പ്രവർത്തിക്കുമെന്നും, സാമൂഹ്യ വ്യാപനം തടയാനുള്ള എല്ലാ സുരക്ഷാ മുൻകരുതലുകളും വ്യാപാരികൾ എടുത്തിട്ടുണ്ടെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻറ് അറിയിച്ചു.

Related Articles

Leave a Reply

Back to top button