Mukkam

മുക്കം നഗരസഭാ അദാലത്ത് നടത്തി

മുക്കം: മുക്കം നഗരസഭാ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന്റെ ഭാഗമായി അദാലത്ത് നടത്തി. മുക്കം നഗരസഭാ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന അദാലത്ത് നഗരസഭാ ചെയര്‍മാന്‍ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രസൂനന്‍ അദാലത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ വിശദീകരിച്ചു. പ്രധാനമായും റവന്യൂ വിഭാഗവുമായി ബന്ധപ്പെട്ട ഫയലുകളാണ് അദാലത്തിനെത്തിയത്.

കക്ഷികള്‍ ഹാജരായ ഏഴ് കേസുകളിലും ഫയല്‍ തീര്‍പ്പാക്കി ബന്ധപ്പെട്ടവര്‍ക്ക് ഉത്തരവുകള്‍ കൈമാറി. ശേഷിക്കുന്നവര്‍ക്കു രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി. ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ അഡ്വ. ചാന്ദ്‌നി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ. സത്യനാരായണന്‍, മറ്റുദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button