എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരവും മനോഹരവുമായ ക്യാമ്പയിൻ ഇതാണ് : തിരുവമ്പാടി മണ്ഡലം കലാശകൊട്ടിൽ മനം നിറഞ് പ്രിയങ്ക ഗാന്ധി
തിരുവമ്പാടി :വയനാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ക്യാമ്പയിന്റെ ഭാഗമായുള്ള തിരുവമ്പാടി മണ്ഡലത്തിലെ കലാശകൊട്ടിൽ മനം നിറഞ് യുഡിഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരവും മനോഹരവുമായ ക്യാമ്പയിൻ ഇതാണ് എന്ന് പറഞ്ഞാണ് പ്രിയങ്ക ഗാന്ധി തന്റെ പ്രസംഗം ആരംഭിച്ചത്.
“നിങ്ങളെനിക് ഒരുപാട് സ്നേഹം നൽകിയിട്ടുണ്ട്. ഞാനെവിടെ പോയാലും, അത് റോഡരികിലാകട്ടെ, വീട്ടിലാകട്ടെ നിങ്ങളെന്നെ അമ്മയായി, മകളായി, സഹോദരിയായി കണ്ടാണ് സ്നേഹിക്കുന്നത് അതിനെനിക് നിങ്ങളോട് വളരെയധികം കടപ്പാടുണ്ട്. നിങ്ങൾ തരുന്ന സ്നേഹം കൊണ്ട് പ്രചാരണത്തിൽ എനിക്കൊരിക്കലും ക്ഷീണം അനുഭവപ്പെട്ടിട്ടില്ല.
ഇന്ത്യൻ പാർലമെന്റിൽ നിങ്ങളെ പ്രതിനിധീകരിക്കുക എന്നത് ഏറ്റവും വലിയ ആദരവായി ഞാൻ കാണുന്നു. ഞാൻ നിങ്ങളിൽ നിന്ന് നിങ്ങളുടെ പ്രശ്നം മനസ്സിലാക്കുവാൻ മണ്ഡലം മുഴുവൻ സഞ്ചരിച്ചു. കർഷകരെ കണ്ടു, വാഴ കർഷകരെ കണ്ടു ചെറുകിട വ്യവസായികളെ കണ്ടു, വിദ്യാസമ്പന്നരും, നന്നായി പന്തുകളിക്കുകയും ചെയ്യുന്ന ചെറുപ്പക്കാരെ ഞാൻ കണ്ടു. നിങ്ങളെല്ലാവരും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഇവരെല്ലാവരും എന്നെ പ്രചോധിപ്പിച്ചിട്ടുണ്ട്.
എന്നിങ്ങനെ വികാരഭരിധമായ രീതിയിലാണ് തന്റെ പ്രസംഗം പ്രിയങ്ക ഗാന്ധി നയിച്ചത്. ഒടുവിൽ തന്റെ സഹോദരൻ രാഹുൽ ഗാന്ധിയുടെ ഏറ്റവും മോശം സമയത്തും കൂടെ നിന്ന ജനങ്ങളോട് നന്ദി പറഞ്ഞാണ് അവർ പ്രസംഗം അവസാനിപ്പിച്ചത്.
വൈകിട്ട് നാലരയോടെ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പരിസരത്ത് നിന്ന് ബസ് സ്റ്റാൻഡിലേക്ക് റോഡ് ഷോയോട് കൂടിയാണ് പരിപാടി ആരംഭിച്ചത്. പ്രിയങ്ക ഗാന്ധിയുടെ കൂടെ സഹോദരനും പ്രതിപക്ഷ നേതാവും കൂടിയായ രാഹുൽ ഗാന്ധിയും ചേർന്നതോട് കൂടി ജനങ്ങളുടെയും പ്രവർത്തകരുടെയും ആവേശം വാനോളമായി. കൊട്ടികലാഷം വൈകിട്ട് 6.00 യോളം നീണ്ടു നിന്നു.