Thiruvambady

കനത്ത മഴയിലും വോട്ടുറപ്പിക്കാൻ സ്ഥാനർഥികൾ : കൊട്ടികലാശം ആവേശമാക്കി തിരുവമ്പാടി മണ്ഡലം

തിരുവമ്പാടി : തിരുവമ്പാടി മണ്ഡലം ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു.എൽ ഡി എ ഫ് സ്ഥാനാർഥി സത്യൻ മൊകേരിയുടെയും , യുഡിഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെയും റോഡ് ഷോയും, കൊട്ടികലാഷത്തോടും കൂടിയാണ് 26 ദിവസങ്ങൾ നീണ്ടു നിന്ന പരസ്യ പ്രചാരണത്തിന് തിരശീല വീണത്.

1999 മുതൽ സോണിയാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രിയങ്ക ഗാന്ധിയുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒരു കൊട്ടികലാശത്തിൽ പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്നത് എന്നുള്ളത് മണ്ഡലത്തിലെ യുഡിഫ് പ്രവർത്തകരുടെ കൊട്ടികലാശത്തിന് ആവേശം കൂട്ടി. പരിപാടിക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ചേർന്നതോട് കൂടെ ആവേശം വാനോളമായി.

വൈകിട്ട് നാലരക്ക് തിരുവമ്പാടിയുടെ ഗ്രാമപഞ്ചായത്ത് പരിസരത്ത് നിന്ന് ബസ് സ്റ്റാൻഡിലേക്കുള്ള റോഡ് ഷോയോട് കൂടിയാണ് യുഡിഫ് പ്രവർത്തകർ കൊട്ടികലാഷത്തിന് തുടക്കം കുറിച്ചത്.

വൈകിട്ട് അഞ്ചുമണിമുതലാണ് എൽ ഡി എഫ് പ്രവർത്തർക്ക് കൊട്ടികലാഷത്തിനു സമയം അനുവദിച്ചിരുന്നത്. എൽഡിഫ് സ്ഥാനാർഥി സത്യൻ മൊകേരിയുടെ അഭാവത്തിലും പ്രവർത്തകർ ശക്തമായ ബാൻഡ് മേളത്തോട്
കൂടെ കൊട്ടി കലാശം ഗംഭീരമാക്കി.

പരിപാടി തുടർന്ന് കൊണ്ടിരുന്ന യുഡിഫ് പ്രവർത്തകർ സ്റ്റാൻഡിലേക്ക് കയറിവന്ന എൽഡിഫ് പ്രവർത്തകരുമായി ചെറിയതോതിൽ സംഘർഷം നടത്തിയെങ്കിലും. പോലീസുകാരുടെയും നാട്ടുകാരുടെയും കൃത്യമായ ഇടപെടലിലൂടെ സമാധാനപരമായി തന്നെ ഇരുകൂട്ടരും കൊട്ടികലാഷം അവസാനിപ്പിച്ചു. ഏകദേശം ആറു മണി വരെ പ്രകടനം നീണ്ടു നിന്നു.

Related Articles

Leave a Reply

Back to top button