പ്രവാസി കോൺഗ്രസ്സ് പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു
ഈങ്ങാപ്പുഴ: വയനാട് ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവാസി കോൺഗ്രസ്സ് പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു.
പുതുപ്പാടി യുഡിഎഫ് കൺവീനർ ബിജു തന്നിക്കാക്കുഴി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ബാബു കരിപ്പാല അധ്യക്ഷത വഹിച്ചു.
കൂടാതെ ഈങ്ങാപ്പുഴ, അടിവാരം സ്ഥാലങ്ങളിലെ വ്യാപാരസ്ഥാപനങ്ങൾ, ബസ്റ്റാന്റുകൾ,തുടങ്ങിയ സ്ഥലങ്ങളിൽ വോട്ടർമ്മാരെ നേരിൽ കണ്ട് വോട്ട് അഭ്യർദിക്കുകയും ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡണ്ട് കെ സി രവീന്ദ്രൻ, സംസ്ഥാന സെക്രട്ടറി കെകെ സീതി,ജില്ലാ ഭാരവാഹികളായ ആർ കെ രാജീവൻ,നന്മന മനോഹരൻ, ശംസുദ്ധീൻ അപ്പോളോ, ഷെമീർ കൊമ്മേരി, തിരുവമ്പാടി ബ്ലോക്ക് പ്രസിഡന്റ് ലൈജു അരീപ്പറമ്പിൽ,മുഹമ്മദ് വെളിമണ്ണ,നിസാർ,അബ്ബാസ് സി കെ, ജോസഫ് ആലവേലിയിൽ തുടങ്ങിയവർ പ്രസംഗിച്ചു
ഹാബിഷ് നന്മണ്ട,യൂസഫ് നടുവണ്ണൂർ,ഷെരീഫ് താമരശ്ശേരി, കെ കെ കോയ, ജനാർദ്ദനൻ, ബെഷീർ,തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.