Thamarassery
കട്ടിപ്പാറയിൽ വോട്ടുചേർത്തതിൽ വ്യാപക ക്രമക്കേടെന്ന് ആരോപണം

താമരശ്ശേരി ഗ്രാമപഞ്ചായത്തിൽ അവസാനഘട്ട വോട്ടർപട്ടികയിൽ പേരുചേർക്കുന്ന ഒക്ടോബർ 27 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ വോട്ടുചേർത്തതിന്റെ സ്ഥിതിവിവര കണക്കുകൾ പരിശോധിക്കവേ പഞ്ചായത്തിനും, വാർഡിനും പുറത്തുള്ള അനർഹരായ ആളുകൾ വ്യാപകമായി കടന്നുകൂടിയതായി UDF പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു.
അടിയന്തിരമായി അനർഹമായി പേരു ചേർത്തവരെ ഒഴിവാക്കി പട്ടിക പുനഃപ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് UDF കട്ടിപ്പാറ പഞ്ചായത്ത് കമ്മറ്റി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, ജില്ലാ കലക്ടർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് പരാതി നൽകി.






