Kerala

പ്ല​സ് വ​ണ്‍ ര​ണ്ടാം സ​പ്ലി​മെന്‍റ​റി അ​ലോ​ട്ട്‌​മെന്‍റ് ഇന്ന് 10 മണിക്ക് പ്ര​സി​ദ്ധീ​ക​രി​ക്കും

തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തിന്‍റെ ര​ണ്ടാം സ​പ്ലി​മെന്‍റ​റി അ​ലോ​ട്ട്‌​മെന്‍റ്​ തി​ങ്ക​ളാ​ഴ്​​ച 10 മു​ത​ല്‍ പ്ര​വേ​ശ​നം സാ​ധ്യ​മാ​കും​വി​ധം പ്ര​സി​ദ്ധീ​ക​രി​ക്കും.

വി​വ​രംwww.hscap.kerala.gov.inലെ Candidate Login-SWS​ലെ Supplementary Allot Results ലി​ങ്കി​ലൂ​ടെ ല​ഭി​ക്കും. കാ​ന്‍​ഡി​ഡേ​റ്റ് ലോ​ഗി​നി​ലെ Supplementary Allot Results ലി​ങ്കി​ല്‍​ നി​ന്ന്​ ല​ഭി​ക്കു​ന്ന അ​ലോ​ട്ട്‌​മെന്‍റ്​ ലെ​റ്റ​റി​ലെ തീ​യ​തി​യി​ലും സ​മ​യ​ത്തും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ്സ​ല്‍ സ​ഹി​തം ര​ക്ഷാ​ക​ര്‍​ത്താ​വി​നൊ​പ്പം ഹാ​ജ​രാ​ക​ണം.

അ​ലോ​ട്ട്‌​മെന്‍റ്​ ല​ഭി​ക്കു​ന്ന​വ​ര്‍ ഫീ​സ​ട​ച്ച്‌ സ്ഥി​ര​പ്ര​വേ​ശ​നം നേ​ട​ണം. ര​ണ്ടാം സ​പ്ലി​മെന്‍റ​റി അ​ലോ​ട്ട്‌​മെന്‍റി​ന്​ ശേ​ഷ​മു​ള്ള ഒ​ഴി​വ്​ 12ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. ഇ​തി​ലേ​ക്ക്​ അ​ന്ന്​ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം.

വി​ശ​ദ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ വെബ്​സൈറ്റില്‍.

Related Articles

Leave a Reply

Back to top button