Thiruvambady
തിരുവമ്പാടി മുൻ എം എൽ എ സി മോയിന്‍കുട്ടി അന്തരിച്ചു

താമരശ്ശേരി: മുസ്‌ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷനും മുന്‍ എം.എല്‍.എയുമായ സി. മോയിന്‍ കുട്ടി അന്തരിച്ച വാർത്ത തിരുവമ്പാടി ന്യൂസ് ഖേദപൂർവം റിപ്പോർട്ട് ചെയ്യുന്നു.
അർബുധ ബാധിതനായി ചികിത്സയിലായിരുന്നു.
ഖബറടക്കം ഇന്ന് (09-11-2020- തിങ്കൾ) ഉച്ചയ്ക്ക് ഒരു മണിക്ക് താമരശ്ശേരി അണ്ടോണ ജുമാ മസ്ജിദിൽ നടക്കും.
മൂന്നു തവണ കേരള നിയമസഭയില്‍ അംഗമായിരുന്നിട്ടുണ്ട്.
1996-2001ല്‍ കൊടുവള്ളിയേയും 2001-2006; 2011-2016 കാലയളവില്‍ തിരുവമ്പാടി മണ്ഡലത്തേയുമാണ് അദ്ദേഹം പ്രതിനിധീകരിച്ചത്.
ഭാര്യ ഖദീജ.
മക്കള്‍: അന്‍സാര്‍ മുഹമ്മദ്, ഹസീന, മുബീന.







