India

ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം; എല്ലാവരും സുരക്ഷിതരെന്ന് മുഖ്യമന്ത്രി കെജരിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം. കിഴക്കന്‍ ഡല്‍ഹിയാണ് പ്രഭവകേന്ദ്രം. ഭൂകമ്പത്തിന്റെ തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 3.5 രേഖപ്പെടുത്തിയതായി ഐഎംഡി അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം 5.45 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.

ഭൂചലനത്തില്‍ ആര്‍ക്കും പരിക്കേല്‍ക്കുകയോ വസ്തുവകകള്‍ക്ക് നാശനഷ്ടമുണ്ടാവുകയോ ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി അരവിന്ദ് കെജരാവളും രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്. എല്ലാവരും സുരക്ഷിതരായി ഇരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറയുന്നു.

Related Articles

Leave a Reply

Back to top button