Thiruvambady

അനധികൃത പാർക്കിങ്ങിൽ ഞെരുങ്ങി തിരുവമ്പാടി ബസ് സ്റ്റാൻഡ്

തിരുവമ്പാടി : ജനത്തിരക്കും ബസുകളുടെ ബാഹുല്യവുമേറിയ തിരുവമ്പാടി ബസ് സ്റ്റാൻഡ് സ്വകാര്യവാഹനങ്ങൾ കൈയടക്കുന്നത് ഗതാഗതപ്രശ്നം സങ്കീർണമാക്കുന്നു.

നിന്നുതിരിയാനിടമില്ലാത്ത സ്റ്റാൻഡിൽ നൂറിൽപ്പരം ട്രാൻസ്പോർട്ട്, സ്വകാര്യബസുകൾ നിത്യേന കയറിയിറങ്ങുന്നുണ്ട്. നീളംകൂടിയ ബസുകൾ തിരിക്കാൻ പെടാപാടുപെടുന്ന സ്റ്റാൻഡാണിത്. ഇതിനിടയിലാണ് സ്വകാര്യവാഹനങ്ങളുടെ അനധികൃത പാർക്കിങ്.

കാറുകളും വാനുകളും ബൈക്കുകളും ഉൾപ്പെടെ സ്വകാര്യവാഹനങ്ങളുടെ നീണ്ട പാർക്കിങ് മൂലം വാഹനങ്ങൾ പലപ്പോഴും ഗതാഗതക്കുരുക്കിലകപ്പെടുന്നു. സ്ഥിരമായി മണിക്കുറുകൾവരെ പാർക്ക് ചെയ്യുന്ന വാഹനങ്ങളുണ്ടിവിടെ. തിരക്കേറിയ ബസ് സ്റ്റാൻഡ് മുറിച്ചുകടന്നുപോകുന്ന സ്വകാര്യവാഹനങ്ങളുടെ എണ്ണവും കൂടിവരുന്നു. പാർക്കിങ് നിരോധിച്ച് ഗ്രാമപ്പഞ്ചായത്തിന്റേയും പോലീസിന്റേയും നോ പാർക്കിങ് ബോർഡ് സ്റ്റാൻഡിന്റെ പ്രവേശനകവാടത്തിൽതന്നെയുണ്ടെങ്കിലും ആരും ഗൗനിക്കുന്നില്ല.

Related Articles

Leave a Reply

Back to top button