Thiruvambady

തിരുവമ്പാടി അൽഫോൻസ കോളേജിൽ നടന്ന തൊഴിൽ മേളയിൽ74 പേർക്ക് നിയമനം

തിരുവമ്പാടി: അൽഫോൻസ കോളേജ് തിരുവമ്പാടി പ്ലേസ്മെൻ്റ് വിങ്ങും ജി-ടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷനും സംയുക്തമായി അൽഫോൻസ കോളേജിൽ വെച്ച് നടത്തിയ ജോബ് ഫെയർ താമരശ്ശേരി രൂപത വികാരി ജനറാൾ മോൺ. ജോൺ ഒറവുങ്കര ഉദ്ഘാടനം ചെയ്തു.

കോളേജ് മാനേജർ ഫാ.സ്കറിയ മങ്ങരയിൽ അധ്യക്ഷത വഹിച്ചു.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്‌സി പുളിക്കാട്ട്, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് മാവറ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് ചെമ്പകശ്ശേരി, വാർഡ് മെമ്പർ ശ്രീ അപ്പു കോട്ടായി, ജി.ടെക് കമ്പ്യൂട്ടർ എജുക്കേഷൻ പ്രതിനിധി ശ്രീ. ജോസഫ് തോമസ്, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

കോളേജ് പ്രിൻസിപ്പൽ ഡോ.കെ.വി. ചാക്കോ സ്വാഗതവും കോഡിനേറ്റർ ജോസഫ് പുളിമൂട്ടിൽ നന്ദിയും പറഞ്ഞു.

അൽഫോൻസ കോളേജും ജീ ടെകും സംയുക്തമായി നടത്തുന്ന ആഡ് ഓൺ കോഴ്സായ ടാലിയുടെ ബ്രോഷർ ചടങ്ങിൽ പ്രകാശനം ചെയ്തു.

43 പ്രമുഖ കമ്പനികൾ പങ്കെടുത്ത ജോബ് ഫെയറിൽ 1500 ഉദ്യോഗാർഥികളാണ് രജിസ്റ്റർ ചെയ്തത്. ഐ ടി., ബാങ്കിങ്ങ് ,ഇൻഷുറൻസ്, കൺസ്ട്രക്ഷൻ, ഹോസ്റ്റാലിറ്റി ,ഹെൽത് കെയർ, സെയിൽസ് ആൻ്റ് മാർക്കറ്റിങ്ങ് ,എഡ്യുക്കേഷൻ മീഡിയ, സെക്യൂരിറ്റി സ്റ്റാഫ്, തുടങ്ങി വിവിധ മേഖലകളിലായി 43 കമ്പനികൾ ജീവനക്കാരെ കണ്ടെത്താൻ എത്തി ചേർന്നു.

74 പേർക്ക് വിവിധ സ്ഥാപനങ്ങളിൽ നിയമനം ലഭിച്ചു.

416 പേർ ജോലിക്കായുള്ള ചുരുക്ക പട്ടികയിൽ ഉൾപ്പെട്ടു.

കോവിഡിനു ശേഷം നടന്ന തൊഴിൽ മേളയിൽ രാവിലെ മുതൽ ഉദ്യോഗാർത്ഥികളുടെ തിരക്കായിരുന്നു.

ചടങ്ങിൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ ബെക്ക് കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

കോളേജിന് ലഭിച്ച കേരള സർക്കാരിന്റെ പച്ചത്തുരുത്ത് പുരസ്കാരം, കേന്ദ്ര ഗവൺമെന്റിന്റെ ഗ്രീൻ ചാമ്പ്യൻ അവാർഡ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി വിമൻസ് ഡെവലപ്മെന്റ് ഏറ്റവും മികച്ച വിമൻസ് ഡെവലപ്മെന്റ് നുള്ള അവാർഡ് എന്നിവ ക്ലബ്ബുകളുടെ കോഡിനേറ്റർമാരായ അധ്യാപകർക്കും വിദ്യാർഥികൾക്കും നല്കി ചടങ്ങിൽ ആദരിച്ചു.

കെ സി വൈ എം. എസ് എം വൈഎം താമരശ്ശേരി രൂപതയും, കത്തോലിക്കാ കോൺഗ്രസും, എയ്ഡർ ഫൌണ്ടേഷനും തൊഴിൽ മേളയിൽ സഹകരികളായി.

Related Articles

Leave a Reply

Back to top button