Mukkam
മീഡിയ വൺ വിലക്ക്; ഇന്ന് മുക്കത്ത് പ്രതിഷേധ സായാഹ്നം

മുക്കം: മീഡിയ വൺ ചാനൽ വിലക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ തിങ്കളാഴ്ച (14/O3/22) മുക്കത്ത് പൗരാവലി പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കും. പരിപാടിയിൽ സാമൂഹിക ,രാഷ്ട്രീയ ,മത ,സാംസ്ക്കാരിക സംഘടന നേതാക്കളും പ്രമുഖ മാധ്യമ പ്രവർത്തകരും സംസാരിക്കും.
നാല് മണിക്ക് പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് പ്രതിഷേധ സമ്മേളനം പ്രമുഖ ആക്ടിവിസ്റ്റ് സി.ആർ.നീലകണ്ഠൻ ഉദ്ഘാടനം ചെയ്യും. ഞാറാഴ്ച നടക്കാനിരുന്ന പ്രതിഷേധ സായാഹ്നം മുക്കം ഓർഫനേജ് പ്രസിഡൻ്റ് വയലിൽ ഉമ്മർകോയ ഹാജിയുടെ നിര്യാണത്തെ തുടർന്നാണ് തിങ്കളാഴ്ചയിലേക്ക് മാറ്റിയതെന്ന് സംഘാടകർ അറിയിച്ചു.







