Koodaranji
എം ഡി എം എ കേസ്; കൂമ്പാറയിലെ യൂത്ത് ലീഗ് നേതാവ് പിടിയിൽ

കൂടരഞ്ഞി: എം ഡി എം എ കേസിൽ യൂത്ത് ലീഗ് നേതാവ് പിടിയിൽ. മുസ്ലിം യൂത്ത് ലീഗ് കൂടരഞ്ഞി പഞ്ചായത്ത് മുൻ പ്രസിഡൻ്റ് സാദിഖലി കൂമ്പാറയാണ് അറസ്റ്റിലായത്. ബേക്കൽ പൊലീസാണ് അറസ്റ്റ് ചെയ്തത്.
400 ഗ്രാം എം ഡി എം എയുമായി അബ്ദുൾഖാദർ എന്നയാളെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അബ്ദുൽ ഖാദറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സാദിഖിന്റെ വീട്ടിൽ എത്തിയപ്പോഴേക്കും ഭാര്യയെയും കൂട്ടി രക്ഷപെടുകയായിരുന്നു .വയനാട് ഭാഗത്തേക്കു പോയ കാർ കൈകാണിച്ചിട്ടും നിർത്താതെ പോയ കാറിനെ വയനാട്ടിൽ ലക്കിടിയിൽ നിന്നും ബത്തേരി പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ബേക്കൽ പൊലീസിന് കൈമാറുകയും ചെയ്തു .പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .
പിടിയിലായത് സ്കൂൾ വിദ്യാർത്ഥികൾക്ക് അടക്കം ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനിയെന്നു സൂചന







