Kodiyathur

പേവിഷബാധ; വളർത്തുമൃഗങ്ങൾക്ക് വാക്സിനേഷന് കൊടിയത്തൂരിൽ പ്രത്യേക ക്യാമ്പ് തുടങ്ങി.

കൊടിയത്തൂർ : വളർത്തുമൃഗങ്ങൾക്ക് വാക്സിനേഷന് കൊടിയത്തൂരിൽ പ്രത്യേക വാക്സിനേഷൻ ക്യാമ്പ് തുടങ്ങി. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പിന്റെ റാബീസ് ഫ്രീ കേരള വാക്സിനേഷൻ ക്വാമ്പയിൻ ഉൾപ്പെടുത്തി പന്നിക്കോട് പ്രവർത്തിക്കുന്ന വെറ്ററിനറി ഡിസ്പെൻസറി മുണ്ടോട്ടുകുളങ്ങര  മുഖേനയാണ് ക്യാമ്പ്. ക്യാമ്പ് ശനിയാഴ്ച സമാപിക്കും. ആദ്യ ദിവസം 12 വളർത്തുമൃഗങ്ങളെ വാക്സിനേറ്റ് ചെയ്തു.
ക്യാമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി ഉദ്ഘാടനം ചെയ്തു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ദിവ്യ ഷിബു, വാർഡ് മെമ്പർ ബാബു പോലുകുന്ന്,വെറ്ററിനറി ഡോക്ടർ നബീൽ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
പേവിഷബാധയുള്ള പട്ടി , പൂച്ച തുടങ്ങിയ മൃഗങ്ങളിൽ നിന്നുണ്ടാകുന്ന കടിയിലൂടെയാണ് മനുഷ്യരിലേയ്ക്ക്  രോഗം പകരുന്നത് എന്നതിനാലാണ് വളർത്തുനായ്ക്കൾക്കും പൂച്ചകൾക്കുമായി പ്രതിരോധ വാക്സിൻ ക്യാമ്പ് സംഘടിപ്പിച്ചത്.
വീടുകളിൽ അരുമയായി വളർത്തുന്ന നായ്ക്കളെ പേവിഷബാധയിൽ നിന്ന് സംരക്ഷിക്കേണ്ടത് പൊതുജന ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണന്നും പഞ്ചായത്തി രാജ് ചട്ടങ്ങൾ പ്രകാരം വളർത്തു നായ്ക്കൾക്ക് ലൈസൻസ് നിർബന്ധമാണന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലുലത്ത് പറഞ്ഞു.
വ്യാഴാഴ്ച ക്യാമ്പിലേക്ക് വളർത്തുമൃഗങ്ങളെ കൊണ്ട് വരാത്തവർ അടുത്ത ദിവസങ്ങളിൽ ഉപയോഗപ്പെടുത്തണമെന്നും പ്രസിഡൻ്റ് അറിയിച്ചു.

Related Articles

Leave a Reply

Back to top button