Thiruvambady

തിരുവമ്പാടി പഞ്ചായത്ത് പ്രതിനിധികൾക്ക് സ്വീകരണം നൽകി

സ്വതന്ത്ര കർഷക കൂട്ടായ്മയായ കർഷകശബ്ദത്തിന്റെ നേതൃത്വത്തിൽ ഒൻപത് രാഷ്ട്രീയ സംഘടനകളും പതിനെട്ട് സാമൂഹിക-സാംസ്കാരിക-തൊഴിലാളി സംഘടനകളും ഉൾപ്പെടെയുള്ള ഇരുപത്തിയെട്ട് സംഘടനകൾ ചേർന്ന് ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്ക് ജനകീയ പൊതു പൗരസ്വീകരണം നൽകി.

സി പി ഐ, ബി ജെ പി, വെൽഫെയർ പാർട്ടി, ആം ആദ്മി പാർട്ടി, കർഷകശബ്ദം, തിരുവമ്പാടി നന്മ കൂട്ടായ്മ, ഡി കെ ടി എഫ്, ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ, കേരള കോൺഗ്രസ്സ് (M) ജോസഫ് വിഭാഗം, യൂത്ത് കോൺഗ്രസ്, ഫാർമേഴ്സ് റിലീഫ് ഫോറം, വീവൺ ക്ലബ്ബ്, ഒ ഐ ഒ പി, ജെ സി ഐ, എൽ എസ് ഡബ്ല്യു എ കെ, ഓയിസ്ക തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ ജനപ്രതിനിധികളെ പൊന്നാട അണിയിച്ചു.

തിരുവമ്പാടി ബസ്സ്റ്റാന്റിന് സമീപം തിരുവമ്പാടി സഹകരണ ബാങ്ക് ഓപ്പൺ സ്റ്റേജിൽ വച്ച് നടത്തിയ ചടങ്ങ് വയനാട് ജില്ലാ ഡയറ്റ് പ്രിൻസിപ്പൽ അബ്ബാസ് അലി ഉദ്ഘാടനം ചെയ്തു.

കർഷകശബ്ദം ചെയർമാൻ ജോജോ കാഞ്ഞിരക്കാടൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുസ്തഫ കൽപ്പക, അജു എമ്മാനുവൽ, ലിൻസ് ജോർജ്ജ്, കെ ടി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു കളത്തൂർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേഴ്സി പുളിക്കാട്ട്, ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ പ്രതിനിധി മുഹമ്മദലി, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ബോസ് ജേക്കബ്, വി.പി. ജമീല എന്നിവർ സ്വീകരണത്തിന് നന്ദി അറിയിച്ചുകൊണ്ടും വരും വർഷങ്ങളിലേക്കുള്ള തങ്ങളുടെ നയം വ്യക്തമാക്കിക്കൊണ്ടും മറുപടി പ്രസംഗം നടത്തി.

Related Articles

Leave a Reply

Back to top button