Mukkam

കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിൽ 35 ഏക്കറോളം നെൽകൃഷി വെള്ളം കയറി നശിച്ചു

മുക്കം: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിൽ 35 ഏക്കറോളം നെൽകൃഷി വെള്ളം കയറി നശിച്ചു. മുക്കം നഗരസഭയിലെ ചേന്നമംഗല്ലൂർ, പുൽ പറമ്പ്. പ്രദേശങ്ങളിലെ പാടശേഖരങ്ങളിലെ. നെൽകൃഷിയാണ് നശിച്ചത്.

കോഴിക്കോടിൻറെ കിഴക്കൻ മലയോര മേഖലയിൽ അപ്രതീക്ഷിതമായി കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ. ഏക്കറുകണക്കിന് നെൽകൃഷിയാണ് വെള്ളം കയറി നശിച്ചത്. മുക്കം നഗരസഭയിലെ ചേന്നമംഗല്ലൂർ , പുൽപറമ്പ് പ്രദേശങ്ങളിലെ . 35 ഓളം ഏക്കർ നെൽകൃഷിയാണ് വെള്ളംകയറി നശിച്ചത്. കതിരു വന്നതും, അടുത്തദിവസങ്ങളിൽ കൊയ്യാൻ തയ്യാറായതുമായ നെൽകൃഷിയാണ് ശക്തമായ മഴയിൽ വെള്ളം കയറി നശിച്ചത്. ബാങ്ക് ലോണും മറ്റു വായ്പകളും എടുത്തത് ഇറക്കിയ കൃഷി നശിച്ചതോടെ ഏറെ പ്രയാസത്തിലായിരിക്കുകയാണ് പ്രദേശത്തെ കർഷകർ. നഗരസഭാ അധികൃതരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും എത്രയും പെട്ടെന്ന് തങ്ങൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ്. കർഷകരുടെ ആവശ്യം.

വെള്ളം കയറി നശിച്ച നെൽപ്പാടങ്ങൾ ഞങ്ങൾ മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു. വാർഡ് മെമ്പർ. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ. എന്നിവർ സന്ദർശിച്ചു . കൃഷി വകുപ്പുമായി ബന്ധപ്പെട്ട് കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് നഗരസഭാ ചെയർമാൻ പിടി ബാബു പറഞ്ഞു.

Related Articles

Leave a Reply

Back to top button