മുക്കം വ്യാപാരി കൂട്ടായ്മ ആദരിക്കൽ ചടങ്ങ് നടത്തി

മുക്കം : മുക്കം ടൗൺ കൗൺസിലർ പ്രജിത പ്രദീപിനെ പി.പി.അബ്ദുൽ മജീദ് പോളിയും മുക്കത്തെ വ്യാപാരി കൂടിയായ കാരശ്ശേരി പഞ്ചായത്ത് മെമ്പർ സത്യൻ മുണ്ടയിലിനെ വിമൽ ജോർജ് ഉപഹാരം നൽകി ആദരിച്ചു.
ബിസിനസ് രംഗത്തെ നേട്ടങ്ങൾ നേടിയ ബിസിനസ് എക്സലൻഡ് അവാർഡ് ജേതാവ് ടി.പി കളക്ഷൻസ് ഉടമ ടി.പി അബ്ദുൽ ഗഫൂറിനെ അൽ അമീൻ ഫ്രൂട്സ് സത്താർ മൊമൻ്റോ നൽകി ആദരിച്ചു.മുംബൈ ആസ്ഥാനമായി പാച്ചി എന്ന പേരിൽ വസ്ത്രനിർമാണയൂണിറ്റ് നടത്തി വരുന്ന ഇദ്ദേഹം,സുമിക്സ് കിഡ്സ് വെയർ, ഇസെഡ് അപ്പാരൽസ് എന്നീ പ്രമുഖ ബ്രാൻഡുകളുടെ കേരളത്തിലെ പ്രധാന ഡിസ്ട്രിബൂട്ടർ കൂടിയാണ്. വസ്ത്ര വ്യാപാര രംഗത്ത് മുക്കത്ത് ആദ്യമായി ഓൺലൈൻ പർച്ചേസിംഗ് ആൻഡ് ഡെലിവറി സംവിധാനം ഒരുക്കി ലോക്ഡൗൺ കാലത്തെ പ്രതിസന്ധിയെ അതിജീവിച്ച ടി പി കളക്ഷൻസ് ഇക്കാലയളവിൽ നിരവധി ഓൺലൈൻ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.നിലവിൽ കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെൻറ്സ് വെൽഫയർ അസോസിയേഷൻ ജില്ലാ സെക്രട്ടറിയാണ്.
മലയോര മേഖലയിലെ വാർത്തകൾ സത്യസന്ധമായി ജനങ്ങളിലെത്തിക്കുന്ന ന്യൂസ് റിപോർട്ടർ റഫീഖ് തോട്ടു മുക്കത്തിനെ ബക്കർ കളർ ബലൂൺ മൊമൻ്റോ നൽകി ആദരിച്ചു.ഇൻക്യുബേറ്റർ നിർമ്മിച്ച് മുട്ട വിരിയിച്ച കൊടിയത്തൂർ പി.ടി.എം ഹെയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസുകാരൻ മുക്കത്തെ സിറ്റി സ്റ്റൈൽ ഫൂട്ട് വെയർ ഉടമ കെ.സി അഷ്റഫിൻ്റേയും ജുമൈലയുടേയും മകൻ കെ.സി അജ്സൽ എന്നിവരെ അൽക്ക അലൂമിനിയം ലേബർ കോൺടാക്ട് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയംഗം എം.ടി അസ് ലം മൊമൻ്റോ നൽകി ആദരിച്ചു.
മുക്കം ആര് ഭരിക്കും എന്ന ഇലക്ഷൻ പ്രവചന വിജയികൾക്കുള്ള ഉള്ള ലുലു വെഡിങ് സെൻറർ സമ്മാനം പർദ്ദ പാലസ് ഹാരിസ് ബാബു ഏറ്റു വാങ്ങി. സമ്മാനവിതരണവും നടന്നു. ബക്കർ കളർബലൂൺ സ്വാഗതം പറഞ്ഞു . ജോർജ് വിമൽ സ്റ്റുഡിയോ അദ്ധ്യക്ഷത വഹിച്ചു . പി.പി.അബ്ദുൽമജീദ് പോളി, ടിപി.ഫൈസൽ, അലങ്കാർ സലീം, തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് ചാലിയാർ അബ്ദു നന്ദിയും പറഞ്ഞു.






