Karassery

താലൂക്ക് ദുരന്തനിവാരണസേന ഇനി മുക്കത്തും

കാരശ്ശേരി : താലൂക്ക് ദുരന്തനിവാരണസേന (ടി.ഡി.ആർ.എഫ്‌) യൂണിറ്റ് മുക്കം പോലീസ്‌ സ്റ്റേഷൻ പരിധിയിലും തുടങ്ങി. മലയോരമേഖലയിൽ പ്രകൃതി ദുരന്തങ്ങൾ വർധിക്കുന്ന സാഹചര്യം പരിഗണിച്ചാണ് മുക്കം കേന്ദ്രമായും യൂണിറ്റ് പ്രവർത്തനമാരംഭിച്ചത്.

നഗരസഭാ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനംചെയ്തു. കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുനിതാ രാജൻ എന്നിവർ മുഖ്യാതിഥികളായി. ജില്ല കോ-ഓർഡിനേറ്റർ അസീസ് മഠത്തിൽ അധ്യക്ഷനായി. ചീഫ് കോ-ഓർഡിനേറ്റർ ഉമറലി ശിഹാബ് ടി.ഡി.ആർ.എഫിനെ പരിചയപ്പെടുത്തി. ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനം പ്രമുഖട്രെയിനർ മുഹമ്മദ് മുണ്ടമ്പ്ര നിർവഹിച്ചു.

ഫ്രണ്ട്സ് ക്രഷർ വാലില്ലാപ്പുഴ നൽകിയ യന്ത്രവാൾ മാനേജർ റിഷാദ് വാലില്ലാപ്പുഴയിൽനിന്ന് ടി.ഡി.ആർ.എഫ്.ചെയർമാൻ ഏറ്റുവാങ്ങി. അബ്ബാസ് മുക്കം,വളണ്ടിയർ ക്യാപ്റ്റൻ മിർഷാദ് ഒളവണ്ണ, അഷ്റഫ് പയ്യാനക്കൽ, റസാക്ക് കൊടുവള്ളി, ടി.ഡി.ആർ.എഫ്. കോ-ഓർഡിനേറ്റർമാരും വളണ്ടിയർമാരും പങ്കാളികളായി.

Related Articles

Leave a Reply

Back to top button