Thiruvambady
മരം മുറിച്ചു കടത്തിയവർക്കെതിരെ കേസെടുക്കണം; യൂത്ത് കോൺഗ്രസ്

പുതുപ്പാടി: മരം മുറിച്ചു കടത്തിയവർക്കെതിരെ കേസെടുക്കണം; യൂത്ത് കോൺഗ്രസ്
പുതുപ്പാടി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്ന് അനധികൃതമായി മരം മുറിക്കുകയും കടത്തിക്കൊണ്ടു പോവുകയും ചെയ്തവർക്കെതിരെ കളവിന് കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. പഞ്ചായത്തിന്റെ അനുമതിയൊന്നും കൂടാതെയും ടെൻഡർ നടപടികൾ പൂർത്തിയാക്കാതെയും മുൻ എൽ ഡി എഫ് ഭരണസമിതിയുടെ അറിവോടെയും സമ്മതത്തോടെയും മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർമാർ നേതൃത്വം നൽകിയാണ് ഉദ്ദേശം പത്തു ലക്ഷം രൂപയുടെ മരങ്ങൾ മുറിച്ചു മാറ്റിയത്.
വിഷയത്തിൽ കേസെടുക്കണമെന്ന് പുതുപ്പാടി പഞ്ചായത്ത് ഭരണസമിതിക്കും പോലീസിനും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനും യൂത്ത് കോൺഗ്രസ് പരാതി നൽകി. അസംബ്ലി യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സഹീർ ഇരഞ്ഞോണ, അൻഷാദ് അടിവാരം, കമറുദ്ദീൻ അടിവാരം, ഗഫൂർ ഒതയോത്ത് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.







