Koodaranji

വനിതാ ശിശു വികസന വകുപ്പിന്റെയും കേരള സർക്കാരിന്റെയും ആഭിമുഖ്യത്തിൽ അനീമിയ ക്യാമ്പയിൻ നടത്തി

കൂടരഞ്ഞി : വനിതാ ശിശു വികസന വകുപ്പിന്റെയും കേരള സർക്കാരിന്റെയും ആഭിമുഖ്യത്തിൽ 2021 ജനുവരി മുതൽ 2022 ജനുവരി വരെ ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന അനീമിയ നിവാരണ ക്യാമ്പയിന്റെ ഭാഗമായി കൂടരഞ്ഞി പഞ്ചായത്തിലെ അംഗനവാടികൾ, സ്കൂളുകൾ, റേഷൻ കടകൾ, പോസ്റ്റോഫീസ്, കൃഷിഭവൻ, ഫാമിലി ഹെൽത്ത് സെന്റർ, ആയുർവേദ ആശുപത്രിയുൾപ്പെടെ 49 ഗവൺമെന്റ് സ്ഥാപനങ്ങളിൽ അനീമിയ നിവാരണ ക്യാമ്പയിൻ പോസ്റ്റർ പ്രദർശനം നടത്തി.

പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് മേരി തങ്കച്ചൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റോസ്ലി ടീച്ചർ, ബാബു മൂട്ടോളി, ബിന്ദു ജയൻ, ഐസിഡിഎസ് സൂപ്പർവൈസർ പി.കെ ഫസ്ലി, മുതുവമ്പായി അംഗനവാടി ടീച്ചർ മായ, പഞ്ചായത്ത് സെക്രട്ടറി ബിബിൻ തുടങ്ങിയവർ പങ്കെടുത്തു

Related Articles

Leave a Reply

Back to top button