Kodiyathur

കൊടിയത്തൂർ പഞ്ചായത്തിലെ മുഴുവൻ എ പ്ലസുകാർക്കും, സർവീസിൽ നിന്ന് വിരമിച്ചവർക്കും സ്നേഹാദരമൊരുക്കി

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ എസ് എസ് എൽ സി, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കുമുള്ള ആദരവ് പരിപാടിയും സർവീസിൽ നിന്ന് വിരമിച്ചവർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടത്തി. പരിപാടികളുടെ ഉദ്ഘാടനം നജീബ് കാന്തപുരം എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് അധ്യക്ഷയായി.

ഈ വര്‍ഷം എസ്.എസ്.എല്‍.സി പ്ലസ്ടു പരീക്ഷകളിൽ ഫുള്‍ എ-പ്ലസ് നേടിയ നൂറ്റി അൻപതോളം പ്രതിഭകളെയാണ് ആദരിച്ചത്. ചടങ്ങിൽ പഞ്ചായത്തിലെ സ്കൂളുകളിൽ നിന്നും ഈ വർഷം വിരമിച്ച അധ്യാപകർക്കും അങ്കണവാടികളിൽ നിന്നും വിരമിച്ചവർക്കും ചടങ്ങിൽ ഉപഹാരം കൈമാറി.

പഞ്ചായത്ത് വിദ്യാഭ്യാസ നിർവഹണ ഉദ്യോഗസ്ഥനും കഴുത്തൂട്ടി പുറായി സ്കൂൾ പ്രധാനാദ്ധ്യാപകനുമായിരുന്ന പി എ അബ്ദുൽ കലാം ആസാദ്, പി ടി രാജു,എം സലീം, പി കെ രമേശൻ. അംഗൻവാടി ടീച്ചർ പുഷ്പവല്ലി, ഹെൽപ്പർമാരായ കെ തങ്ക, കുഞ്ഞിപെണ്ണ് എന്നിനിവർക്കാണ്ക്കാണ് ഉപഹാരം നൽകിയത്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷ എം.കെ നദീറ, പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ ആയിഷ ചേലപ്പുറത്ത്, ദിവ്യ ഷിബു, എം.ടി റിയാസ്, അഡ്വ: കെ.പി സൂഫിയാൻ, ഫസൽ കൊടിയത്തൂർ, ടി.കെ അബൂബക്കർ, മറിയം കുട്ടി ഹസ്സൻ, കെ.ജി സീനത്ത്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് അഷ്റഫ് കൊളക്കാടൻ, പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡൻ്റ്
കെ.പി അബ്ദുറഹിമാൻ, അഡ്വ: സി.ടി അഹമ്മദ് കുട്ടി, കെ.കെ കുഞ്ഞോയി,
തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button