ThiruvambadyVideos

ത്രിതല പഞ്ചായത്ത് സാരഥികൾക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സ്വീകരണം നൽകി

തിരുവമ്പാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച സാരഥികൾക്ക് സ്വീകരണവും ആദരവും നൽകി.

ജനുവരി 15ന് വൈകിട്ട് 5 മണിക്ക് തിരുവമ്പാടി ബസ്‌സ്റ്റാൻഡ് ഓപ്പൺ സ്റ്റേജിൽ വെച്ച് നടന്ന ചടങ്ങിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യുണിറ്റ് പ്രസിഡന്റ് ജിജി കെ തോമസ് അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌റഫ് മുത്തേടത് ഉദ്ഘാടന കർമ്മം നിർവഹിച്ചു.

തുടർന്ന് നടന്ന ചടങ്ങിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്ക് മൊമെൻ്റോ നൽകി ആദരിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കേണ്ട ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻറ് ജിജി കെ തോമസ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ടിലിന് മെമ്മോറാണ്ടം സമർപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു കളത്തൂർ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട്, വൈസ് പ്രസിഡൻറ് കെ എ അബ്ദുറഹ്മാൻ, വാർഡ് മെമ്പർ കെ എം മുഹമ്മദാലി എന്നിവർ മറുപടി പ്രസംഗം നടത്തി.

Related Articles

Leave a Reply

Back to top button