Thiruvambady

കെ വി വി ഇ എസ് ജില്ലാ ഭാരവാഹികൾക്ക് സ്വീകരണം നൽകി

തിരുവമ്പാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അഷ്റഫ് മൂത്തേടത്ത്, ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജിജി കെ തോമസ് എന്നിവർക്ക് കെ വി വി ഇ എസ് തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വീകരണം നല്കി. വാദ്യമേളഘോഷങ്ങളുടെ അകമ്പടിയോടെ വനിതാ വിംഗ് അംഗങ്ങളും യൂത്ത് വിംഗ് അംഗങ്ങളും വ്യാപാരികളും ചേർന്ന് ഇരുവരെയും സ്വീകരിച്ച് ആനയിച്ചു.

വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ തിരുവമ്പാടി യൂണിറ്റ് വൈസ് പ്രസിഡന്റ് സണ്ണി തോമസ് അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ് പരിപാടി ഉദ്ഘാടനം ചെയ്തു. തോമസ് വലിയപറമ്പൻ മുഖ്യപ്രഭാഷണം നടത്തി.

യൂണിറ്റ് ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ പുല്ലങ്ങോട് സ്വാഗതവും എബ്രഹാം ജോൺ നന്ദിയും പറഞ്ഞു. യൂണിറ്റ് ട്രഷറർ അബ്ദുൽ ഗഫൂർ സിൻഗാർ, ഫൈസൽ ചാലിൽ, പി.ജെ.ജോസഫ്, ടി.ആർ.സി.റഷീദ്, നദീർ.ടി.എ, ബേബി വർഗീസ്, തോമസ് സെബാസ്റ്റ്യൻ, സൂരജ് കൊട്ടാരം, വിജയമ്മ വിജയൻ, സിസിലി മാർട്ടിൻ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button