തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ അങ്കണവാടി പ്രവേശനോത്സവം നടത്തി

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ 27 അങ്കണവാടികളിലും ഉത്സവമേളത്തോടെ അങ്കണവാടി പ്രവേശനോത്സവം കൊണ്ടാടി. ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം പുല്ലൂരാംപാറ വാർഡിലെ താന്നി പൊതി അങ്കണവാടിയിൽ നടന്നു.
പരിപാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു.
കുട്ടികളെ അങ്കണവാടിയിലേക്ക് വരവേൽക്കാൻ പൂക്കൾ, തൊപ്പികൾ, ബലൂണുകൾ, മിഠായി, സമ്മാന പൊതികൾ, പായസം തുടങ്ങിയവയെല്ലാം ഒരുക്കിയിരുന്നു.
ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ രാമചന്ദ്രൻ കരിമ്പിൽ , സെക്രട്ടറി ബിപിൻ ജോസഫ്, ഐ. സി.ഡി എസ് സൂപ്പർവൈസർ ഉദയ എ. ജോയി,ഉമ്മർ, ലസിത തുടങ്ങിയവർ സംസാരിച്ചു.
താഴെ തിരുവമ്പാടി വാർഡിൽ കെ എ അബ്ദുറഹിമാൻ, തമ്പലമണ്ണയിൽ രാമചന്ദ്രൻ കരിമ്പിൽ, മറിയപുറത്ത് റംല ചോലക്കൽ, മുത്തപ്പൻപുഴയിൽ മഞ്ജു ഷിബിൻ, കാവുങ്കലേൽ കെ എം .ബേബി, ആനക്കാംപൊയിലിൽ രാജു അമ്പലത്തിങ്കൽ, കൊടക്കാട്ടുപാറയിൽ കെ.ഡി ആന്റണി, പൊന്നാങ്കയത്ത് രാധാമണി, ഉറുമിയിൽ ലിസി സണ്ണി, പുന്നക്കലിൽ ഷൈനി ബെന്നി, പാമ്പിഴഞ്ഞപ്പാറയിൽ അപ്പു കോട്ടയിൽ, തൊണ്ടിമ്മലിൽ ബീന ആറാംപുറത്ത്, അമ്പലപ്പാറയിൽ ഷൗക്കത്തലി കെ എം, പാലക്കടവിൽ ബിന്ദു ജോൺസൻ എന്നിവർ പ്രവേശനോത്സവത്തിന് നേതൃത്വം നൽകി.






