Thiruvambady

ഗ്രാമപഞ്ചായത്തിൻ്റെ ഇടപെടൽ: തുമ്പക്കോട്ടുമല – ശ്രീ കൃഷ്ണ ക്ഷേത്രം റോഡ് പുനസ്ഥാപിക്കാൻ നടപടി തുടങ്ങി

തിരുവമ്പാടി: തിരുവമ്പാടി ഐ.ടി.ഐക്ക് സ്വന്തമായി കെട്ടിടം പണിയാൻ ചെമ്പ്രതായ്പാറയിൽ കണ്ടെത്തിയ സ്ഥലത്തിൻ്റെ അതിർത്തിയിൽകൂടി കടന്നു പോവുന്ന 8 മീറ്ററുള്ള തുമ്പക്കോട്ടുമല ശ്രീകൃഷ്ണ ക്ഷേത്രം റോഡ് റവന്യൂ രേഖയിൽ 2 മീറ്ററെന്ന് തെറ്റായി കാണിച്ചതിനാൽ റോഡ് നഷ്ടപെടുമെന്ന ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരമാകുന്നു.

കഴിഞ്ഞദിവസം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി പുളിക്കാട്ടിലിൻ്റെ നേതൃത്വത്തിലുള്ള സംഘം ജില്ലാ കലക്ടറെ നേരിൽ കണ്ട് റോഡ് പുനസ്ഥാപിക്കണമെന്ന അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെ തഹസിൽദാറുടെ നിർദ്ദേശപ്രകാരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും സംഘവും വില്ലേജ് അധികാരികളും സ്ഥലം സന്ദർശിച്ച് ഗ്രാമപഞ്ചായത്ത് റോഡ് പുനസ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ട് വൈസ് പ്രസിഡൻ്റ് കെ.എ.അബ്ദുറഹിമാൻ, രാമചന്ദ്രൻ കരിമ്പിൽ, ബോസ് ജേകബ്, ബിന്ദു ജോൺസൻ എന്നിവർ നേതൃത്വം നൽകി

Related Articles

Leave a Reply

Back to top button