വർഗീയഫാസിസത്തെ പ്രതിരോധിക്കുന്നതിൽ കോൺഗ്രെസും സിപിഐഎം ഒരുപോലെ പരാജയപെട്ടു

മുക്കം:കേരളത്തിലെ മത സൗഹാർദ അന്തരീക്ഷം തകർന്നുകാണാൻ ആഗ്രഹിക്കുന്ന ബിജെപിക് മണ്ണൊരുക്കി കൊടുക്കുന്നത് പിണറായി വിജയനും അദ്ദേഹത്തിന്റെ പാർട്ടി ആണന്നും, സി.പി.എം വർഗീയ പാർട്ടിയായി അധപതിക്കുകയാണെന്നുംവെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു .
വംശീയതക്കെതിരെ സാമൂഹ്യ നീതിയുടെ രാഷ്ട്രീയത്തില്‍ പങ്കാളികളാവുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന രാഷ്ട്രീയ കാമ്പയിനോടനുബന്ധിച്ച് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് കെ.സി അന്‍വര്‍ നയിക്കുന്ന പ്രചരണ ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോർപറേറ്റുകൾ നിയന്ത്രിക്കുന്ന ‘കോർപറേറ്റോക്രസി’യായി കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈങ്ങാപ്പുഴയില്‍ നിന്നാരംഭിച്ച വാഹന ജാഥ വിവിധ പഞ്ചായത്തുകളിലൂടെ മുപ്പതോളം കേന്ദ്രങ്ങളില്‍ സ്വീകരണമേറ്റുവാങ്ങിയാണ് മുക്കത്ത് സമാപിച്ചത്.ജില്ലാ പ്രസിഡൻ്റ് അസ്ലം ചെറുവാടി മുഖ്യ പ്രഭാഷണം നിർവഹിച്ചു.
വെല്‍ഫെയര്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട ആറ് ജനപ്രതിനിധികൾക്ക് ചടങ്ങിൽ സ്വീകരണം നൽകി. മണ്ഡലം വൈസ്. പ്രസിഡന്റ് ഷംസുദ്ധീന് ചെറുവാടി അധ്യക്ഷത വഹിച്ചു.






