പഴയ 5,10,100 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നോ? ആര്‍ബിഐ വ്യക്തമാക്കുന്നു

ന്യൂഡല്‍ഹി: 2021 മാര്‍ച്ച് മുതല്‍ നിലവിലുള്ള പഴയ കറന്‍സി നോട്ടുകള്‍ അസാധുവാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് റിസര്‍വ് ബാങ്ക് രംഗത്ത്. നിലവിലുള്ള അഞ്ച് രൂപ, 10 രൂപ, 100 രൂപ എന്നിവയുടെ പഴയ സീരീസ് നോട്ടുകള്‍ മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ പിന്‍വലിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഈ റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധമാണെന്ന് റിസര്‍വ്വ് ബാങ്ക് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
2016 നവംബര്‍ എട്ടിനാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കിയത്. 1000, 500 നോട്ടുകള്‍ നിരോധിക്കുകയായിരുന്നു. 2018ല്‍ പകരം പുതിയ 2000, 500, 200, 100, 50, 20, 10 നോട്ടുകള്‍ ആര്‍ബിഐ പുറത്തിറക്കിയിരുന്നു. എന്നാല്‍ അഞ്ച് രൂപ, 10 രൂപ, 100 രൂപ നോട്ടുകള്‍ പിന്‍വലിച്ചിരുന്നില്ല.
പിന്നീട് 2019ലാണ് നൂറ് രൂപയുടെ പുതിയ കറന്‍സികള്‍ വിപണിയിലിറക്കിയത്. 2000 രൂപയുടെയും 200 രൂപയുടെയും പുതിയ കറന്‍സികളും ഈ സമയത്താണ് പുറത്തിറക്കിയത്.
പത്ത് രൂപയുടെ നാണയം പുറത്തിറക്കിയിട്ട് 15 വര്‍ഷം കഴിഞ്ഞു. രൂപ ഔദ്യോഗിക അടയാളം പതിക്കാത്തതിനാല്‍ ഏത് നിമിഷവും ഇത് പിന്‍വലിക്കപ്പെടുമെന്ന ആശങ്ക
വിപണിയില്‍ നിലനില്‍ക്കുന്നുണ്ട്.







