Thamarassery
രാജ്യ തലസ്ഥാനത്ത് ഐതിഹാസിക സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് താമരശ്ശേരിയിൽ കർഷക റാലി.

താമരശ്ശേരി: ഡൽഹിയിൽ സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത കർഷക സമിതി താമരശ്ശേരിയിൽ കർഷക റാലിയും, പൊതുയോഗവും നടത്തി.
പൊതുയോഗം കർഷക തൊഴിലാളി യൂനിയൻ നേതാവും സി.പി.ഐ.എം ഏരിയാ സിക്രട്ടറിയുമായ ആർ.പി ഭാസ്കര കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ.പി.രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജിമ്മി ജോസഫ് അദ്യക്ഷത വഹിച്ചു.പി.സി.റഹീം, ജോസ് തുണ്ടയിൽ, കെ.കെ.കുര്യൻ, എ.പി.മുസ്തഫ, സി.കെ വേണുഗോപാൽ, കെ.വി.സെബസ്റ്റ്യൻ, മുഹമ്മദ് സിനാൻ, ഇ.ശിവരാമൻ തുടങ്ങിയവർ സംസാരിച്ചു.
ട്രാക്ടറിൻ്റെ അകംമ്പടിയോടുകൂടിയാണ് കർഷക റാലി നടന്നത്. ഡി. വൈ. എഫ്. ഐ, സി.ഐ.ടി.യു തുടങ്ങിയ സംഘടനകൾ അഭിവാദ്യമർപ്പിച്ചു.






