Kozhikode

മലബാർ മെഡിക്കൽ കോളേജിൽ കോവിഡ്‌-19 പ്രതിരോധ കുത്തിവെപ്പ്‌ തുടങ്ങി

കോഴിക്കോട്‌: ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജ്‌ ഹോസ്പിറ്റൽ ആൻഡ്‌ റിസർച്ച്‌ സെന്ററിൽ ആരോഗ്യപ്രവർത്തകർക്കായുള്ള കോവിഡ്‌ വാക്സിൻ കുത്തിവെപ്പ്‌ ആരംഭിച്ചു. ആഞ്ജനേയ മെഡിക്കൽ ട്രസ്റ്റ്‌ സെക്രട്ടറി ഡോ. സുധാ അനിൽ ഉദ്‌ഘാടനം ചെയ്തു. മലബാർ മെഡിക്കൽ കോളേജ്‌ പ്രിൻസിപ്പൽ ഡോ. പി.വി. നാരായണൻ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ കൊയിലാണ്ടി താലൂക്ക്‌ ഗവൺമെന്റ്‌ ഹോസ്പിറ്റൽ പി.പി. യൂണിറ്റ്‌ മെഡിക്കൽ ഓഫീസർ ഡോ. ധന്യാ നാരായണൻ, ഡോ. കണിയാൻ ബിനൂപ്‌, എം.എം.സി. ഹോസ്പിറ്റൽ ചീഫ്‌ ഓപ്പറേറ്റിങ്‌ ഓഫീസർ തോമസ്‌ കുര്യൻ എന്നിവർ സംസാരിച്ചു. മുൻകൂട്ടി രജിസ്റ്റർചെയ്ത ഡോക്ടർമാർ, മറ്റ്‌ ആരോഗ്യപ്രവർത്തകർ, അങ്കണവാടി ജീവനക്കാർ എന്നിവർ ഉൾപ്പെടെ തൊണ്ണൂറോളം പേർക്ക്‌ ആദ്യദിവസം കോവിഡ്‌ വാക്സിൻ നൽകി.

Related Articles

Leave a Reply

Back to top button