Mukkam
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ

മുക്കം:അറുപത്തി രണ്ട് ദിവസം പിന്നിടുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ഐക്യദാർഢ്യ സദസും ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി.കൊടും തണുപ്പിൽ ആയിരങ്ങൾ നടത്തുന്ന സമരത്തിന് മുക്കത്തെ എസ് കെ പാർക്കിലാണ് വനിതകൾ ഐക്യദാർഢ്യം അറിയിച്ചത്.പരിപാടിയുടെ ഉദഘാടനം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന കമ്മറ്റി അംഗം ഉഷ ദേവി നിർവഹിച്ചു.
പി ഷീബ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ അഡ്വ ചാന്ദ്നി ജില്ലാ പഞ്ചായത്ത് മെമ്പർ വി പി ജമീല ,സി പി എം ഏരിയ സെക്രട്ടറി ടി വിശ്വനാഥൻ,ജാഫർ ശരീഫ്,എ എം ജമീല ,പ്രജിതപ്രതീപ് ,പി സാബിറ ,ഉഷ കുമാരി ,ഐശാലത തുടങ്ങിയവർ സംസാരിച്ചു .തുടർന്ന് മുക്കം നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതി നിധികൾക്ക് സ്വീകരണം നൽകി .







