Thiruvambady

കൈതപോയിൽ-അഗസ്ത്യൻമുഴി റോഡ് ആദ്യഘട്ട ടാറിങ് പ്രവർത്തി പൂർത്തിയായി

തിരുവമ്പാടി: മലയോര മേഖലയിൽ നിന്ന് വയനാട്ടിലേക്കുള്ള എളുപ്പ മാർഗമായ കൈതപോയിൽ-അഗസ്ത്യൻമുഴി റോഡിന്റെ ആദ്യഘട്ട ടാറിങ് പ്രവർത്തി പൂർത്തിയായി. ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയ തിരുവമ്പാടി വില്ലേജ് ഓഫീസ് മുതൽ സിലോൺകടവ് പാലം വരെയുള്ള ടാറിങ് പ്രവർത്തിയാണ് പൂർത്തിയായത്.

ടാറിങ് പ്രവർത്തിയുടെ രണ്ടാംഘട്ടത്തിൽ തൊണ്ടിമ്മൽ കിണർ മുതൽ അംഗൻവാടി വരെയും പിന്നീട് താഴെ തിരുവമ്പാടി വരെയുമാണ് ടാറിങ് നടത്തുക. രണ്ടാംഘട്ട ടാറിങ് പ്രവർത്തി നടക്കുന്ന തൊണ്ടിമ്മൽ കിണർ മുതൽ അംഗൻവാടി വരെയുള്ള ഭാഗങ്ങളിൽ പൂർണമായും ഗതാഗതം നിരോധിച്ചാകും പ്രവർത്തി നടത്തുകയെന്ന് കരാറുകരായ നാഥ് കൺസ്ട്രക്ഷൻസ് അറിയിച്ചു

Related Articles

Leave a Reply

Back to top button