AnakkampoyilKozhikode

നവീകരിച്ച അരിപ്പാറ ടൂറിസ്റ്റ് കേന്ദ്രവും തൂക്കുപാലവും ഫെബ്രുവരി ഒൻപതിന് നാടിന് സമർപ്പിക്കും

തിരുവമ്പാടി: മലയോര മേഖലയായ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ അരിപ്പാറ വെള്ളച്ചാട്ടത്തിന് ഇനി പുതിയ മുഖം.

നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായ അരിപ്പാറ ടൂറിസം പദ്ധതിയുടെയും പുതുതായി നിർമ്മിച്ച തൂക്കുപാലത്തിന്റെയും ഉദ്ഘാടനം ഫെബ്രുവരി ഒൻപതിന് കേരളാ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിക്കും.

മുഖം മിനുക്കിയ ടൂറിസം കേന്ദ്രത്തോടൊപ്പം ഇരുവഴഞ്ഞി പുഴയ്ക്ക് കുറുകെയുള്ള പുതിയ തൂക്കുപാലവും കൂടി തുറന്നു കൊടുക്കുന്നതോടെ മേഖലയിലെ ടൂറിസത്തിന്റെ സാധ്യതകൾ വർധിക്കുകയാണ്.

Related Articles

Leave a Reply

Back to top button