Pullurampara
മലയോര മേഖലയുടെ അഭിമാനമായി റെക്കോർഡ് നേട്ടം കുറിച്ച് ശ്രുതി എം.എസ്

പുല്ലൂരാംപാറ: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വച്ച് നടക്കുന്ന സംസ്ഥാന സീനിയർ അത്ലറ്റിക് മീറ്റിൽ 10000 മീറ്ററിൽ 33 വർഷത്തെ മീറ്റ് റെക്കോർഡ് തിരുത്തി സുവർണ്ണ താരമായി മാറി പുല്ലൂരാംപാറ സ്വദേശി ശ്രുതി എം.എസ്.
ഡൽഹി സി.ആർ.പി.എഫ് ജീവനക്കാരിയായ ശ്രുതി പരിശീലകൻ ഹരീദ്ര ത്യാഗിയുടെ കീഴിൽ മികച്ച പരിശീലനം നേടി വരുന്നു. മലബാർ
സ്പോർട്സ് അക്കാദമിയിലൂടെ കായിക രംഗത്തേക്ക് കടന്നുവന്ന താരമാണ് പുല്ലൂരാംപാറ സ്വദേശി ശിവൻ-വിലാസിനി ദമ്പതികളുടെ മകൾ ശ്രുതി എം.എസ്.







