Koodaranji

പുഷ്പഗിരി ലിറ്റിൽ ഫ്‌ളവർ സ്‌കൂളിൽ ലഹരി വിരുദ്ധ റാലിയും ഫ്ലാഷ് മോബും നടത്തി

കൂടരഞ്ഞി: പുഷ്പഗിരി ലിറ്റിൽ ഫ്‌ളവർ സ്കൂളിൽ ലഹരി വിരുദ്ധ റാലിയും ഫ്ലാഷ് മോബും നടത്തി. ലഹരിക്കെതിരെയുള്ള സന്ദേശങ്ങളെഴുതിയ പ്ലക്കാർഡുകളുമായി ആനയോട് അങ്ങാടിയിലേയ്ക്ക് നടത്തിയ റാലിയ്ക്ക് ശേഷം സമ്മേളനവും ഫ്ലാഷ് മോബും നടന്നു.

പ്രധാനധ്യാപകരായ ജെസി കെ.യു, ജിബിൻ പോൾ, വിദ്യാർത്ഥി പ്രതിനിധികളായ ജിയ മരിയ സാബു, നയന റെന്നി തുടങ്ങിയവർ സംസാരിച്ചു. ബൈജു എമ്മാനുവൽ, ബോബി ജോസഫ്, റസീന എം, സിസ്റ്റർ പ്രിൻസി പി.ടി, ഡോണ ജോസഫ്, ബിൻസ് പി ജോൺ, സിസ്റ്റർ ദീപ്തി, രാജു ജോസഫ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button