Koodaranji
ലഹരിക്കെതിരെ കൈകോർത്ത് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് എസ്.പി.സി യൂണിറ്റ്

കൂടരഞ്ഞി: ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്കൂൾ എസ്.പി.സി യൂണിറ്റ് കൂടരഞ്ഞി ടൗണിലേക്ക് ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തി. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, വാർഡ് മെമ്പർ ജോസ് മോൻ മാവറ എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി.
ലഹരി വിരുദ്ധ സന്ദേശ യാത്ര കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു. എസ്.പി.സി കേഡറ്റ് ശ്രീഹരി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പി.ടി.എ പ്രസിഡന്റ് ജോസ് ഞാവള്ളിൽ, സി.പി.ഒ വിനോദ് ജോസ്, ഹെഡ്മാസ്റ്റർ സജി ജോൺ, എ.സി.പി.ഓ സൗമ്യ റോസ് മാർട്ടിൻ തുടങ്ങിയവർ സംസാരിച്ചു.







