Thiruvambady
പള്ളിപ്പടി-കുമ്പിടാൻ റോഡിൽ വിള്ളൽ; നടപടി ആവശ്യപ്പെട്ട് നാട്ടുകാർ

തിരുവമ്പാടി: ഗ്രാമപ്പഞ്ചായത്തിലെ പുല്ലൂരാംപാറ പള്ളിപ്പടി-കുമ്പിടാൻ റോഡിൽ വിള്ളൽ രൂപപ്പെട്ടു. രണ്ടും മൂന്നും മീറ്റർ ദൈർഘ്യത്തിൽ രണ്ടിടത്തായാണ് റോഡ് വിണ്ടുകീറിയത്. റോഡ് പിളർന്ന രീതിയിൽ ആഴത്തിലാണ് വിള്ളൽ.
ഒട്ടേറെ കുടുംബങ്ങൾ ആശ്രയിക്കുന്ന പ്രസ്തുത റോഡിന്റെ പരിസരങ്ങളിലെ വീടുകളിലെ നിർമാണപ്രവൃത്തികൾക്കും മറ്റുമുളള അസംസ്കൃത വസ്തുക്കൾ എത്തിക്കുന്നതിന് സാധിക്കാതെ ബുദ്ധിമുട്ടുകയാണ് പ്രദേശവാസികൾ. മഴക്കാലമെത്തിയത് റോഡ് തകർച്ചയ്ക്ക് ആക്കംകൂട്ടുമെന്നും ഗതാഗതഭീഷണി ഒഴിവാക്കാൻ അടിയന്തര നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.







