Koodaranji
കൂടരഞ്ഞി പ്രീമിയർ ലീഗ് സീസൺ 3 : ആവേശകരമായ തുടക്കം

കൂടരഞ്ഞി: റൈഡേഴ്‌സ് കോലോത്തുംകടവ് സംഘടിപ്പിക്കുന്ന കടവിൽ ട്രേഡേഴ്സ് സീമേക്ക് സിമെന്റ് സ്പോൺസർ ചെയ്ത വിന്നേഴ്സ് പ്രൈസ് മണിക്കും കരിക്കാംപറമ്പിൽ ബ്രദർസ് സ്പോൺസർ ചെയ്ത വിന്നേഴ്സ് ഇവർറോളിങ്ങ് ട്രോഫിക്കും ക്ലാസ്സിക് ഗ്രൂപ്പ് ഖത്തർ സ്പോൺസർ ചെയ്ത റണ്ണേഴ്‌സ് പ്രൈസ് മണിക്കും ഡീൽസ് ഓൺ വീൽസ് കൂടരഞ്ഞി സ്പോൺസർ ചെയ്ത റണ്ണേഴ്‌സ് ഇവർ റോളിങ്ങ് ട്രോഫിക്കും വേണ്ടി ദാറുൽ ഉലും സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഇനിയുള്ള പത്ത് ദിവസം കാൽപന്ത് കളിയുടെ മാസ്മരിക പ്രകടനങ്ങൾ നിറയുന്ന കൂടരഞ്ഞി പ്രീമിയർ ലീഗ് (KPL) സീസൺ 3 മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ സി.കെ കാസിം ഉദ്ഘാടനം ചെയ്തു.
ടൂർണമെന്റ് കമ്മിറ്റി പ്രസിഡന്റ് ജുബൈർ ഇല്ലിക്കൽ അധ്യക്ഷനായി. ഫൈസൽ,ശരീഫ് കരിക്കാംപറമ്പിൽ,കബീർ കരിക്കാംപറമ്പിൽ,മുനവ്വർ പുത്തൻവീട്ടിൽ, സാലിഹ് തുടങ്ങിയവർ സംസാരിച്ചു.






