Thiruvambady

കാട്ടുപന്നിയെ തുരത്തുന്നതിന് അനുമതി നേടാൻ അവസരവുമായി വനം വകുപ്പ്; ഇപ്പോൾ അപേക്ഷിക്കാം

കൃഷി നാശം വിതക്കുന്ന കാട്ടുപന്നിയെ കൊല്ലാൻ എല്ലാ കർഷകർക്കും അനുവാദം ലഭിക്കുന്നതിനായി വനം വകുപ്പ് അവസരം ഒരുക്കുന്നു. ഇതിനായി കർഷകർ തങ്ങളുടെ പ്രദേശത്തുള്ള അതാത് റെയിഞ്ചോഫീസുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

അപേക്ഷ സമർപ്പിക്കുന്നതോടൊപ്പം നികുതി ചീട്ടിന്റെയും ആധാർ കാർഡിന്റെയും കോപ്പികൾ കൂടി അപേക്ഷക്കൊപ്പം വയ്ക്കേണ്ടതാണ്. അപേക്ഷാ ഫോറം ‘Eco Green Organic’ (Opposite Tedcos Bank, ബസ്സ് സ്റ്റാൻഡിന് പിറകുവശം) ഷോപ്പിൽ ഫ്രീയായി ലഭിക്കുന്നതാണ്. അപേക്ഷാ ഫോറം ആവശ്യമുള്ള കർഷകർ നികുതി ചീട്ട്, ആധാർ കാർഡ് എന്നിവയുടെ കോപ്പിയുമായി അപേക്ഷ പൂരിപ്പിച്ചു നല്കുക.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക;
ജോഫി: 9745437171

Related Articles

Leave a Reply

Back to top button