Thiruvambady
ഐശ്വര്യ കേരള യാത്ര മൂന്നിന് തിരുവമ്പാടിയിൽ

സംശുദ്ധം സദ്ഭരണം എന്ന ആപ്തവാക്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര 2021 ഫെബ്രുവരി മൂന്നിന് തിരുവമ്പാടിയിൽ എത്തിച്ചേരും. തിരുവമ്പാടിയിൽ വച്ച് നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ പ്രമുഖ രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും.
ഐശ്വര്യ കേരള യാത്രക്ക് തിരുവമ്പാടിയിൽ നൽകുന്ന സ്വീകരണം സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കാൻ യു ഡി എഫ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി ഇന്ന് തിരുവമ്പാടിയിൽ വാർത്താ സമ്മേളനം നടത്തി. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ്, ഡി സി സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ, കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോയിക്കുട്ടി ലൂക്കോസ് തുടങ്ങിയവർ പങ്കെടുത്തു.







